
(CAP) യില്‍ പങ്കെടുക്കാനുള്ള വിസിറ്റിങ് വിസയ്ക്ക് ഏജന്‍റുമാര്‍ക്ക് വലിയ തുകകള്‍ ഉദ്യോഗാര്‍ഥികള്‍ നല്‍കുന്നുണ്ട്. (CAP)പൂര്‍ത്തിയാക്കിയിട്ടും നഴ്സിങ് കൗണ്‍സിലില്‍ രജിസ്ററര്‍ ചെയ്ത ശേഷവും, അവിടെ ജോലി കണ്ടെത്താന്‍ ബുദ്ധിമുട്ട് നേരിടുന്നവരുടെ നിരവധി പരാതികള്‍ ന്യൂസിലന്‍ഡിലെ വെല്ലിങ്ടണിലുള്ള ഇന്ത്യന്‍ എംബസിക്ക് ലഭിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചത്
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ന്യൂസിലന്‍ഡില്‍ ഉണ്ടായിരുന്ന നഴ്സിങ് ക്ഷാമം ഇന്ത്യയില്‍ നിന്നും ഫിലിപ്പീന്‍സില്‍ നിന്നുമുള്ള നഴ്സുമാരുടെ വരവോടെ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ഇക്കാര്യത്തില്‍ അംഗീകാരമില്ലാത്ത ഏജന്‍റുമാരുടെ വാഗ്ദാനങ്ങളില്‍ വഞ്ചിതരാകരുത്.
ന്യൂസിലന്‍ഡിലെ നഴ്സിങ് മേഖലയിലെ വിസയുടെ ആധികാരികതയെക്കുറിച്ചും തൊഴിലുടമയെക്കുറിച്ചും [email protected] എന്ന ഇമെയില്‍ ഐഡിയില്‍ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ടാല്‍ അറിയാന്‍ കഴിയും.
റിക്രൂട്ട്മെന്‍റ് ഏജന്‍സിയുടെ ആധികാരികത ഉറപ്പാക്കാന്‍ ഇ~മൈഗ്രേറ്റ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക. വിദേശ തൊഴില്‍ തട്ടിപ്പുകളുമായി ബന്ധപ്പെട്ട പരാതികള്‍ [email protected], [email protected] എന്നീ ഇ~മെയിലുകള്‍ വഴിയും, 0471~2721547 എന്ന ഹെല്‍പ്പ്ലൈന്‍ നമ്പറിലും അറിയിക്കാവുന്നതാണ്.

Comments: